ഗുരുസ്മരണകള്‍

പ്രകൃതിയില്‍ നിശ്ചേഷ്ടമായി കിടക്കുന്ന ഒരു കരിങ്കല്ല്, ആരും ആരാധിക്കുന്ന ഒരു വിഗ്രഹമാക്കി മാറ്റാനും ആര്‍ക്കും ചവിട്ടിയരയ്ക്കാവുന്ന ചവിട്ടുപടി ആക്കാനും, രണ്ടിനുമിടയില്‍ മുള്ളുവേലിയിലെ തൂണോ അതിരുകാക്കുന്ന കുറ്റിയോ ഒക്കെ ആക്കി മാറ്റാനും  സാധിക്കും. ആ കല്ല്‌ ഏതു രൂപത്തില്‍ പ്രകൃതിയില്‍ നിലനില്‍ക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ്?  ഉള്ളിലാരൂപങ്ങള്‍ പേറിയിരുന്ന കല്ലോ അതോ അതിനെ രൂപപ്പെടുത്തിയ ശില്പിയോ, ആരാണ് കേമന്‍? തീര്‍ച്ചയായും ശില്പി തന്നെ അല്ലെ. അതുപോലെ നമ്മെ ഇന്ന് കാണുന്ന നാമാക്കി മാറ്റുന്നതില്‍ ഏറ്റവുമധികം പങ്കുവഹിച്ചത് നമ്മുടെ മാതാപിതാക്കളോ ഗുരുക്കന്മാരോ സുഹൃത്തുക്കളോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ആയിരിക്കും. ഓരോ ശില്‍പ്പത്തിനും പുറകില്‍ ഒരു ശില്‍പ്പി ഒളിഞ്ഞിരിക്കുന്നതുപോലെ ഓരോ വ്യക്തിത്വത്തിനു പിന്നിലും ഉണ്ടാകും അതിനെ രൂപപ്പെടുത്തുന്ന ഒരു ശില്‍പ്പി. അതാരുമാകാം. എന്‍റെ കാര്യത്തില്‍ തികച്ചും അചഞ്ചലമായി തന്നെ ഞാന്‍ പറയും 'അത് വെള്ളനാട് സ്കൂളിലെ എന്‍റെ ഗുരുക്കന്മാരാണ്' എന്ന്.

വെള്ളനാട് സ്കൂള്‍


              നാലാം തരം വരെ വീടിനടുത്തുള്ള ചാങ്ങ എല്‍.പി.സ്കൂളിലും, ശേഷം പന്ത്രണ്ടാം തരം വരെ വെള്ളനാട് ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളിലും പഠിച്ച ഞാന്‍ പഠിത്തത്തിലോ പാഠ്യേതരവിഷയങ്ങളിലോ കേമനോ അധ്യാപകരുടെ കണ്ണിലുണ്ണിയോ ഒന്നും ആയിരുന്നില്ല. ശിഥിലവും ശുഷ്കവുമായ ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയെയും അല്ലറചില്ലറ കുസൃതിത്തരങ്ങളെയും മാത്രം കാര്യമാക്കിയിരുന്ന ഞാന്‍ , ആദ്യകാലങ്ങളില്‍ പഠനത്തെയോ , അതുകൊണ്ട് തന്നെ അധ്യാപകരെയോ കാര്യമായി ഗൌനിച്ചതുമില്ലാ.


             ജീവിതത്തിന്‍റെ കുറ്റിച്ചെടിയില്‍ അവിടവിടെ പൂക്കള്‍ വിടരുന്ന കൌമാരത്തില്‍, പത്തു വര്‍ഷത്തെ സ്കൂള്‍ ജീവിതത്തിന്‍റെ അവസാന പാദത്തിലാണ് യഥാര്‍ത്ഥ ഗുരുക്കന്മാരെ ഞാന്‍ കണ്ടെത്തുന്നത്. തിരിച്ചറിയുന്നത് എന്ന് പറയുന്നതാകും ശരി. ഞാന്‍ തിരിച്ചറിയാതെ പോയ എത്രയോ നല്ല ഗുരുക്കന്മാര്‍ ഉണ്ടായിരുന്നിരിക്കണം. എന്നെ തിരിച്ചറിഞ്ഞ, ഞാന്‍ തിരിച്ചറിഞ്ഞ ഗുരുക്കന്മാരുടെ ആ സ്നേഹവും അനുഗ്രഹവുമാണ് ഇന്നത്തെ ഞാന്‍.

           സ്നേഹം എത്രത്തോളം ശക്തിമത്തായ ഒന്നാണ്. അത് ആനയെ പോലെ സുദൃഢവും, കടല്‍ പോലെ ആഴമേറിയതും, വന്‍മലയിലെ ഉള്‍ക്കാട് പോലെ ഈ പ്രപഞ്ചം തന്നെ ഉള്‍ക്കൊള്ളുന്നതുമാണെന്ന് തിരിച്ചറിയുകയായിരുന്നു. സ്നേഹം കൊണ്ട് കീഴ്പെടാത്തത് എന്താണ് ഈ ഭൂമിയിലുള്ളത്. ഏതെങ്കിലും വിധത്തിലുള്ള സ്നേഹം ലഭിക്കാതെ ഏതു ജീവിക്കാണ് ഈ ഭൂമിയില്‍ നിലനില്‍ക്കാന്‍ സാധിക്കുക?

          എന്‍റെ കൌമാരത്തില്‍ എന്നെ ഏറ്റവുമധികം ത്രസ്സിച്ചതും, പവിത്രമായ ഏതോ നദീജലം പോലെ മനസ്സിന്‍റെ ആഴങ്ങളില്‍ ഇപ്പോഴും പതഞ്ഞു പൊന്തുന്നതും അധ്യാപകരുടെ സ്നേഹം തന്നെ ആണ്. ആ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഞാന്‍ ഇപ്പോഴും നമ്രശിരസ്കനാണ്. പ്രത്യേകിച്ചും പത്താംതരത്തില്‍ എന്‍റെ ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്ന ബേബി പ്രസന്ന ടീച്ചറുടെ നിസ്വാര്‍ത്ഥവും നിസീമവുമായ സ്നേഹത്തിനു മുന്നില്‍. ടീച്ചറുടേതുപോലെ ചുണ്ടുകളില്‍ പുഞ്ചിരി ഒളിപ്പിച്ച ശാന്തവും സൌമ്യവുമായ ഒരു മുഖം മറ്റൊരധ്യാപകനിലും ഞാന്‍ പിന്നീട് കണ്ടിട്ടില്ല. ഒരിക്കല്‍ ടീച്ചര്‍ ക്ലാസില്‍ എല്ലാപേരോടുമായി പറഞ്ഞു,

          "എപ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം ഇടപെടണം. നിങ്ങള്‍ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നവരോട് ചിരിച്ചുകൊണ്ട് മാത്രം പെരുമാറണം, അവര്‍ തിരിച്ചു അങ്ങനെ ചെയ്താലും ഇല്ലെങ്കിലും. രണ്ടാമതും അയാളെ കാണുമ്പോള്‍ പുഞ്ചിരിക്കുക. മൂന്നാമതും നിങ്ങള്‍ പുഞ്ചിരിച്ചിട്ടും അവര്‍ തിരിച്ചു പുഞ്ചിരിക്കുന്നില്ലെങ്കില്‍ , അവരോടു ദേഷ്യം തോന്നരുത്. അവര്‍ക്ക് നിങ്ങളുടെ സൌഹൃദത്തിനു അര്‍ഹതയില്ലാ എന്ന് മാത്രം കരുതുക." തികച്ചും അന്തര്‍മുഖനായിരുന്ന എന്നെ ഇന്നത്തെ ഈ  ബൃഹത് സൌഹൃദങ്ങളിലേക്ക് പിടിച്ചു നടത്തിയ വാക്കുകള്‍.
           ടീച്ചറിന് എന്നോട് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നത് SSLC പരീക്ഷക്ക് ഒരു മാസം മുമ്പാണ്. ടീച്ചര്‍ എന്‍റെ അമ്മയെ സ്കൂളില്‍ വിളിപ്പിച്ചിട്ടു പറഞ്ഞു, "പരീക്ഷ കഴിയുന്നത് വരെ ഇവനെ ഞാന്‍ എന്‍റെ വീട്ടില്‍ കൊണ്ട് പൊയ്ക്കോട്ടേ..? അതാകുമ്പോള്‍ അവന്‍റെ പഠിത്തത്തില്‍ എനിക്കും ശ്രദ്ധിക്കാം, അവനു സംശയങ്ങള്‍ തീര്‍ക്കാന്‍ അവിടെ രണ്ടു ചേച്ചിമാരുമുണ്ട്.."

          പക്ഷെ എന്തിന്‍റെ പേരിലായാലും ഒറ്റമകനെ, കുറച്ചു കാലത്തെക്കാണെങ്കിലും മറ്റൊരാളുടെ കയ്യിലേല്‍പ്പിക്കാന്‍ അമ്മക്ക് മനസ്സുണ്ടായില്ല . അല്ലെങ്കില്‍ മാതൃസ്നേഹത്തിനു മുന്നില്‍ ശിഷ്യവാത്സല്യം  തോറ്റതുമാകാം.

          അതുപോലെയാണ് ഗീതടീച്ചര്‍. പത്താം ക്ലാസ്സില്‍ എന്നെ പഠിപ്പിച്ചതാണ്. ഞാന്‍ പ്ലസ് 2-വില്‍ എത്തിയപ്പോള്‍ ടീച്ചറും പ്രമോഷനായി അവിടെയെത്തി, അതും ക്ലാസ് ടീച്ചറായിട്ട്. എന്‍റെ സമപ്രായക്കാരനായ ടീച്ചറിന്‍റെ മകനും അതെ സ്കൂളില്‍ പഠിച്ചിരുന്നു. +2 വില്‍ പഠിക്കുമ്പോള്‍ എന്‍ട്രന്‍സ്‌ പരീക്ഷയ്ക്കുള്ള അപേക്ഷ മകനുവേണ്ടി വാങ്ങിയപ്പോള്‍ ടീച്ചര്‍ എന്നെയും മറന്നില്ല. ടീച്ചറിനറിയാം എന്‍റെ കൈയ്യില്‍ കാശൊന്നും ഉണ്ടാകില്ലാന്ന്. അത് വാങ്ങി വന്നതിനു ശേഷമാണു ഞാന്‍ പോലും അറിയുന്നത്. ആ അപേക്ഷ പൂരിപ്പിക്കുന്നതിനായി ഞാന്‍ ടീച്ചറിന്‍റെ വീട്ടില്‍ ഒരു ദിവസം താമസ്സിച്ചിട്ടുമുണ്ട്.

          ഗുരുശിഷ്യബന്ധത്തിനപ്പുറം സൌഹൃദത്തിന്‍റെ ആത്മാംശമുള്ള ബന്ധമായിരുന്നു രാധികടീച്ചറും ഞാനും തമ്മില്‍. സ്വന്തം വീട്ടില്‍ ഒരംഗത്തെപോലെ സ്വാതന്ത്ര്യം തന്ന, ഏതുകാര്യവും എപ്പോ വേണമെങ്കിലും ഒരു സുഹൃത്തിനോടെന്നപോലെ സംസാരിക്കാവുന്ന, എന്‍റെ കെമിസ്ട്രി റെക്കോര്‍ഡ്‌ ബുക്കില്‍ പടങ്ങള്‍ വരച്ചു തന്നിരുന്ന, കണക്ക്  അദ്ധ്യാപിക. ഇടയ്ക്കെപ്പോഴോ അഹങ്കാരത്തിന്‍റെ  കടുകുമണികള്‍ എന്നില്‍ പൊട്ടിത്തുടങ്ങിയ ഒരു വേളയില്‍ ടീച്ചര്‍ എന്നോട് പറയുകയുണ്ടായി - "കൂടുതല്‍ കായ്ക്കുന്ന കൊമ്പ്, എപ്പോഴും ചാഞ്ഞേ നില്‍ക്കൂ." എന്ന്. എന്‍റെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞതും, കുറച്ചു നാള്‍ എന്നെ ഇരുത്തിചിന്തിപ്പിച്ചതുമായ വാക്കുകള്‍. ഇപ്പോഴും ആ വാക്കുകളുടെ ശക്തി എന്നില്‍ നിലനില്‍ക്കുന്നു എന്നത് ആ സ്നേഹം പോലെ സത്യം.


പഴയ +2 ബ്ലോക്ക്‌


           എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ഒരു വിദ്യാര്‍ത്ഥി എന്ന നിലയില്‍ എന്നെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്ത മാലിനിടീച്ചറെയും ഞാനീ ഓര്‍മ്മക്കുറിപ്പില്‍ ചേര്‍ക്കട്ടെ. ടീച്ചറിന് എന്നോടുള്ള സ്നേഹം, ആത്മാര്‍ത്ഥത എല്ലാം ഞാന്‍ ഇപ്പോഴും എന്‍റെ ഒരു സ്വകാര്യ അഹങ്കാരമായി തന്നെ കരുതുന്നു.


          പഠിപ്പിച്ചിട്ടുള്ളവരില്‍ വളരെ കുറച്ചു മാത്രം 'അധ്യാപകന്‍'മാര്‍ ഉണ്ടായിരുന്നതിനാലാകാം , ഓര്‍മ്മയില്‍ നില്‍ക്കുന്നവരെല്ലാം 'അദ്ധ്യാപിക'മാരായത്. എന്‍റെ കൌമാരത്തില്‍ എന്നെ സ്വാധീനിച്ച ഒരുപാട് അധ്യാപകര്‍ ഇനിയുമുണ്ട്. അവര്‍ ഓരോരുത്തരെയും ഞാന്‍ മനസ്സാസ്മരിക്കുന്നു.  പത്തും പതിനൊന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും പലരും പല വഴിക്ക് പിരിഞ്ഞുപോയിട്ടും, അന്നത്തെ ആ ആത്മബന്ധം അതെ ആഴത്തില്‍ ഇവരിലോരോരുത്തരോടും ഇന്നും നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നത് ഇവരുടെയൊക്കെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രം ആണ്.

         അദ്ധ്യാപകനാകുന്ന കുശവന്‍റെ കൈയ്യിലെ കറങ്ങുന്ന ചക്രത്തിലെ കളിമണ്ണ്‍ പോലെയാണ് നമ്മുടെ ബാല്യകൌമാരങ്ങള്‍. ഭാവിയില്‍ അതിന്‍റെ ഏറ്റവും അനുയോജ്യമായ ഉപയോഗത്തിന് ഉതകും വിധം വിവിധപ്രകൃതങ്ങളില്‍ ഭംഗിയോടും ഒതുക്കത്തോടും  സുദൃഢമായ ജീവിതപ്പാനയായി അതിനെ രൂപപ്പെടുത്താന്‍ സമര്‍ത്ഥനായ ഒരധ്യാപകനെ കഴിയൂ.

        അറിവിന്‍റെ കമണ്ഡലുവും സ്നേഹത്തിന്‍റെ തീര്‍ത്ഥവുമായി, ക്ഷമയുടെ  വ്യാഘ്രചര്‍മ്മങ്ങളില്‍ തപസ്സിരുന്ന ഒരുകൂട്ടം യഥാര്‍ത്ഥ ഗുരുവര്യന്മാര്‍ എനിക്കുണ്ടായിരുന്നു എന്നത് എത്രവലിയ സത്യമാണ്. എന്നെ ഞാനാക്കിയവര്‍. അവരുടെ ശിഷ്യസാഗരത്തിലെ ഒരു തിരമാലയെങ്കിലും ആകാന്‍ കഴിഞ്ഞത് തന്നെ ഭാഗ്യം.

©മനോജ്‌ വെള്ളനാട്



50 comments:

  1. "എപ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം ഇടപെടണം.. നിങ്ങള്‍ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നവരോട് ചിരിച്ചുകൊണ്ട് മാത്രം പെരുമാറണം, അവര്‍ തിരിച്ചു അങ്ങനെ ചെയ്താലും ഇല്ലെങ്കിലും.. രണ്ടാമതും അയാളെ കാണുമ്പോള്‍ പുഞ്ചിരിക്കുക.. മൂന്നാമതും നിങ്ങള്‍ പുഞ്ചിരിച്ചിട്ടും അവര്‍ തിരിച്ചു പുഞ്ചിരിക്കുന്നില്ലെങ്കില്‍ , അവരോടു ദേഷ്യം തോന്നരുത്.. അവര്‍ക്ക് നിങ്ങളുടെ സൌഹൃദത്തിനു അര്‍ഹതയില്ലാ എന്ന് മാത്രം കരുതുക.."

    ReplyDelete
  2. മനൂ, നിന്‍റെ വാക്കുകളിലെ ശക്തിയില്‍, യാഥാര്‍ത്യത്തില്‍, ഓര്‍മ്മകളില്‍, ലാളിത്യത്തില്‍ ഒക്കെയും ഞാന്‍ അഭിമാനിക്കുന്നു........ നിന്‍റെ നാട്ടുകാരനായതില്‍ ......... ഗുരുക്കന്മാരുടെ പങ്കിനൊപ്പം നിന്‍റെ നിശ്ചയധാര്‍ട്യത്തെയും ഞാന്‍ കുറച്ചുകാണുന്നില്ല....

    ReplyDelete
    Replies
    1. Manoj,,vakkukaliloode yulla oru gurudakshina thanneyanithu...samsayamilla...abhinandanangal,,ullukondu,,

      Delete
  3. "അദ്ധ്യാപകനാകുന്ന കുശവന്‍റെ കയ്യിലെ കറങ്ങുന്ന ചക്രത്തിലെ കളിമണ്ണ്‍ പോലെയാണ് നമ്മുടെ ബാല്യകൌമാരങ്ങള്‍.`.. ഭാവിയില്‍ അതിന്‍റെ ഏറ്റവും അനുയോജ്യമായ ഉപയോഗത്തിന് ഉതകും വിധം വിവിധപ്രകൃതങ്ങളില്‍ ഭംഗിയോടും ഒതുക്കത്തോടും സുദൃഢമായ ജീവിതപ്പാനയായി അതിനെ രൂപപ്പെടുത്താന്‍ സമര്‍ഥനായ ഒരധ്യാപകനെ കഴിയൂ.."
    നല്ല നിരീക്ഷണം ശരിയാ ബാല്യം ഒരു കളിമണ്ണാ .. ചിലത് ആരാധിക്കപെടുന്ന ശില്പങ്ങള്‍ ആവും ചിലത് സൌന്ദര്യ ശിലപ്പങ്ങള്‍ ആവും ചിലത് കരിഞ്ഞും പുകഞ്ഞും അങ്ങനെ പോകും ചിലത് നല്ല എയുത്ത് മനോജ്‌ ആശംസകള്‍

    ReplyDelete
  4. അദ്ധ്യാപകനാകുന്ന കുശവന്‍റെ കയ്യിലെ കറങ്ങുന്ന ചക്രത്തിലെ കളിമണ്ണ്‍ പോലെയാണ് നമ്മുടെ ബാല്യകൌമാരങ്ങള്‍.`.. ഭാവിയില്‍ അതിന്‍റെ ഏറ്റവും അനുയോജ്യമായ ഉപയോഗത്തിന് ഉതകും വിധം വിവിധപ്രകൃതങ്ങളില്‍ ഭംഗിയോടും ഒതുക്കത്തോടും സുദൃഢമായ ജീവിതപ്പാനയായി അതിനെ രൂപപ്പെടുത്താന്‍ സമര്‍ഥനായ ഒരധ്യാപകനെ കഴിയൂ..

    എങ്ങനെ വേണമെങ്കിലും വളച്ചും തിരിച്ചും പണിതെടുക്കാവുന്ന മനസാണ് കുട്ടിയുടെത്. അധ്യാപകരുടെ ശിക്ഷനതിനു അനുസരിച്ച് തന്നെയാണ് കുട്ടി നന്നാവുന്നതും ചീത്തയാവുന്നതും.

    ReplyDelete
  5. വായിച്ചതിനു ശേഷം ഞാന്‍ മനസ്സാ നമിച്ചു... എന്റെ ഗുരുഭൂതന്മാരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍

    ReplyDelete
  6. ഗുരുസ്മരണ വളരെ നന്നായി ഇവിടെയും ഉണ്ട് അതുപോല്‍ http://kaathi-njan.blogspot.com/2012/07/blog-post_23.html

    ReplyDelete
  7. ചില അധ്യാപകരെങ്കിലും നമ്മുടെ ജീവിതത്തെ ഒരുപാട് സ്വാധീനിക്കും. വായിച്ചു കഴിഞ്ഞപ്പോള്‍ ഒരുപാട് അധ്യാപകരുടെ മുഖങ്ങള്‍ മനസ്സിലൂടെ കടന്നു പോയി. ഒരു നല്ല ശിഷ്യന്റെ സ്മരണകള്‍ ..

    ReplyDelete
  8. "കൂടുതല്‍ കായ്ക്കുന്ന കൊമ്പ് എപ്പോഴും ചാഞ്ഞേ നില്‍ക്കൂ..."
    മരങ്ങള്‍ താഴുന്നു ഫലാഗമത്തിനാല്‍
    പരം നമിക്കുന്നു ഘനം നവാംബുവാല്‍
    സമ്രുദ്ധിയാല്‍ സജ്ജനമൂറ്റമാര്‍ന്നിടാ
    പരോപകാരിക്കിത് താന്‍ നിദാനമാം

    എന്നും സജ്ജനവും പരോപകാരിയും
    ആവട്ടെ പ്രിയ സുഹൃത്തേ നീ...

    ReplyDelete
  9. പഴയകാല അദ്ധ്യാപകരെ മറക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് കരുതേണ്ടത്.
    ഗുരുസ്മരണ നന്നായി.
    ഞാനും കുറെ ഓര്‍മ്മകളിലൂടെ നടന്നു ഇപ്പോള്‍ .....

    ReplyDelete
  10. ഗുരുസ്മരണ നന്നായി.

    ReplyDelete
  11. ഗുരുസ്മരണയ്ക്ക് മുന്‍പില്‍ വിനയാന്വിതം

    ReplyDelete
  12. "എപ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം ഇടപെടണം.. നിങ്ങള്‍ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നവരോട് ചിരിച്ചുകൊണ്ട് മാത്രം പെരുമാറണം, അവര്‍ തിരിച്ചു അങ്ങനെ ചെയ്താലും ഇല്ലെങ്കിലും.. രണ്ടാമതും അയാളെ കാണുമ്പോള്‍ പുഞ്ചിരിക്കുക.. മൂന്നാമതും നിങ്ങള്‍ പുഞ്ചിരിച്ചിട്ടും അവര്‍ തിരിച്ചു പുഞ്ചിരിക്കുന്നില്ലെങ്കില്‍ , അവരോടു ദേഷ്യം തോന്നരുത്.. അവര്‍ക്ക് നിങ്ങളുടെ സൌഹൃദത്തിനു അര്‍ഹതയില്ലാ എന്ന് മാത്രം കരുതുക. പരമാര്‍ത്ഥം ...
    ഗുരു സ്മരണ , എന്നും ഉണ്ടായിരിക്കേണ്ട ഒന്ന് ... ഇഷ്ടമായി ഈ എഴുത്തും ശൈലിയും.. :)

    ReplyDelete
  13. എന്നെ ഞാനാക്കിയതും എന്‍റെ ഗുരുക്കന്മാര്‍ തന്നെ. ആദ്യം ഓര്‍മയില്‍ വരുന്നത് പയഞ്ചേരി എല്‍. പി. സ്കൂളിലെ ഒന്നാം ക്ലാസ്സിലെ ശാരദ ടീച്ചര്‍, പിന്നെ ഹെഡ് മാസ്റ്റര്‍ ശങ്കരന്‍ മാസ്റ്റര്‍, ഏഴാം ക്ലാസ്സില്‍ എം.സി. ബാലകൃഷ്ണന്‍ മാസ്റ്റര്‍( ഉളിയില്‍ സ്കൂള്‍) അങ്ങനെ നിര തുടരുന്നു. എല്ലാത്തിലും മേലെ എന്‍റെ അച്ഛന്‍ എന്ന ആദ്യ ഗുരുവും! ഈ ഗുരുത്വം കാണിച്ചതിനും ഗുരുത്വംകെട്ടവന്‍(കുരുത്തം കെട്ടവന്‍) എന്ന പേര് നേടാത്തതിനും അനുമോദനങ്ങള്‍ !

    ReplyDelete
  14. ഒരുപാട് ഓര്‍മ്മകളിലേക്ക് കൂട്ടി കൊണ്ട് പോയി ഈ പോസ്റ്റ്‌.....

    എല്ലാ ഗുരുക്കന്മാരേയും ഓര്‍ക്കാന്‍ ഒരു അവസരം ഉണ്ടാക്കി തന്നതിന് നന്ദി മനോജേട്ടാ.....


    ReplyDelete
  15. ഓര്‍മകളെ സ്കൂള്‍ മുറ്റം വരെ കൊണ്ട് പോയ താങ്കളുടെ ഈ ഗുരുദക്ഷിണക്ക് ഒരുപാട് നന്ദി..

    ReplyDelete
  16. ഗുരുസ്മരണ വായിച്ചപ്പോള്‍ എനിക്കും ഒന്നെഴുതാന്‍ തോന്നി ..........

    ReplyDelete
  17. മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ ,കലാലയ ജീവിതം കഴിഞ്ഞു പിന്നെ ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ടാല്‍ നാം എല്ലാം മറക്കും ,ഇവിടെ മനോജ്‌ ജീവിത വിജയത്തിലെ വഴികാട്ടികളായ ഗുരുനാഥന്‍ മാരെ മറവിയുടെ ചവറ്റു കൊട്ടയിലെക്ക് തള്ളാതെ എന്നും മനസ്സില്‍ കാത്തു സൂക്ഷിക്കുന്നു . ഇതും ഒരു ഗുരുദക്ഷിണ തന്നെ ..നല്ല പോസ്റ്റ്‌ .

    ReplyDelete
  18. ഗുരുദക്ഷിണ... നന്നായിരിക്കുന്നു.

    ReplyDelete
  19. എന്നെ ഞാനാക്കിയതും എന്‍റെ ഗുരുക്കന്മാര്‍ തന്നെ. ആദ്യം ഓര്‍മയില്‍ വരുന്നത് പയഞ്ചേരി എല്‍. പി. സ്കൂളിലെ ഒന്നാം ക്ലാസ്സിലെ ശാരദ ടീച്ചര്‍, പിന്നെ ഹെഡ് മാസ്റ്റര്‍ ശങ്കരന്‍ മാസ്റ്റര്‍, ഏഴാം ക്ലാസ്സില്‍ എം.സി. ബാലകൃഷ്ണന്‍ മാസ്റ്റര്‍( ഉളിയില്‍ സ്കൂള്‍) അങ്ങനെ നിര തുടരുന്നു. എല്ലാത്തിലും മേലെ എന്‍റെ അച്ഛന്‍ എന്ന ആദ്യ ഗുരുവും! ഈ ഗുരുത്വം കാണിച്ചതിനും ഗുരുത്വംകെട്ടവന്‍(കുരുത്തം കെട്ടവന്‍) എന്ന പേര് നേടാത്തതിനും അനുമോദനങ്ങള്‍ !

    ReplyDelete
  20. ഒരു വാക്ക് പറയുവാന്‍ വാക്ക് പോലും ഇല്ലാതാക്കി കളഞ്ഞു ഈ എഴുത്ത് .. ഹൃദ്യം..
    വായിച്ചു തീരും വരെ മനസ്സില്‍ എന്റെ പ്രിയ അധ്യാപകര്‍ തന്നെയായിരുന്നു..
    വളരെ നന്നായിട്ടുണ്ട്...

    ReplyDelete
  21. ദൈവമായ ഗുരുക്കന്മാര്‍ അവര്‍ പറഞ്ഞു തരുന്ന വാക്കുകള്‍ ,എന്നും സൂക്ഷിക്കാന്‍ ഒരു പിടി നല്ല ഓര്‍മ്മകള്‍..ബാല്യത്തിലേക്ക് കൊണ്ട് പോയ ഗുരുസ്മരണകള്‍, ആശംസകള്‍ നന്നായ ഓര്‍മ്മകള്‍ അതെന്നെ...

    ReplyDelete
  22. നല്ല ഗുരു സ്മരണകള്‍.

    നന്ദി

    ReplyDelete

  23. വളരെ നന്നായി...


    കുറെ ഓര്‍മ്മകളിലൂടെ ഞാനും കടന്നു പോയി. . . .


    "കൂടുതല്‍ കായ്ക്കുന്ന കൊമ്പ് എപ്പോഴും ചാഞ്ഞേ നില്‍ക്കൂ..."




    "എപ്പോഴും എല്ലാവരോടും ചിരിച്ചുകൊണ്ട് മാത്രം ഇടപെടണം.. നിങ്ങള്‍ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നവരോട് ചിരിച്ചുകൊണ്ട് മാത്രം പെരുമാറണം, അവര്‍ തിരിച്ചു അങ്ങനെ ചെയ്താലും ഇല്ലെങ്കിലും.. രണ്ടാമതും അയാളെ കാണുമ്പോള്‍ പുഞ്ചിരിക്കുക.. മൂന്നാമതും നിങ്ങള്‍ പുഞ്ചിരിച്ചിട്ടും അവര്‍ തിരിച്ചു പുഞ്ചിരിക്കുന്നില്ലെങ്കില്‍ , അവരോടു ദേഷ്യം തോന്നരുത്.. അവര്‍ക്ക് നിങ്ങളുടെ സൌഹൃദത്തിനു അര്‍ഹതയില്ലാ എന്ന് മാത്രം കരുതുക.."


    നന്ദി.....
    ആശംസകള്‍.................

    ReplyDelete
  24. നന്നായി ഈ എഴുത്ത്.. ഞാനും ഈ സമയത്ത് എന്റെ സ്കൂള്‍ കാലഘട്ടത്തിലേക്ക് പോയി. വീടിനു തൊട്ടടുത്ത സ്കൂളിലെ ഓരോ അധ്യാപകരും ഞങ്ങള്‍ക്ക് കുടുംബാംഗങ്ങളെ പോലെയായിരുന്നു

    ReplyDelete
  25. ഒരുപാട് ഹൃദ്യവും മനോഹരവുമായ അനുഭവക്കുറിപ്പ് ...
    ഗുരുക്കന്മാര്‍ നമ്മുടെ ഓരോരുത്തരുടെയും മനസ്സില്‍ അറിവിന്‍റെയും
    ആത്മ ധൈര്യത്തിന്‍റെയും ഉറവിടമാണ്. അവരില്ലെങ്കില്‍ നമ്മുടെ വ്യക്തിത്തം
    തീര്‍ച്ചയായും അപൂര്‍ണം തന്നെ. അധ്യാപകരുടെ സ്നേഹവും പിന്തുണയും
    നമ്മുടെ ജീവിതത്തോളം തന്നെ നിറഞ്ഞു നില്‍ക്കുന്നു... ഗുരുക്കന്‍മാരുടെ
    അനുഗ്രഹമല്ലാതെ അവരുടെ സ്നേഹവും സാന്നിധ്യവും ജീവിതത്തില്‍ നഷ്ടമായ ഒരാളെന്ന
    നിലയില്‍ അത് എത്രത്തോളം വിലപിടിച്ചതാണു എന്ന് തിരിച്ചറിയുന്നു...
    പ്രിയ കൂട്ടുകാരാ,താങ്കളുടെ ഗുരുക്കന്മാരുടെ ഹൃദയം നിറക്കുന്ന മികച്ച
    ഗുരുദക്ഷിണയാണ് ഈ ലേഖനം ... സ്നേഹവും നന്മകളും നേരുന്നു...!!

    ReplyDelete
  26. ഭിഷഗ്വരന്റേതും, അദ്ധ്യാപകന്റേതും സമൂഹവുമായി നേരിട്ട് ഇടപെടുന്ന രണ്ട് തൊഴിൽ മേഖലകളാണ് . സാമൂഹ്യസേവനത്തിനുള്ള ഒരുപാട് സാധ്യതകൾ ഈ രണ്ട് തൊഴിലുകളും തുറന്നുകൊടുക്കുന്നുണ്ട്. സ്വാർത്ഥമതികളായ ചുരുക്കം ചില ഡോക്ടർമാരുടെ ഭൗതികസുഖങ്ങളോടുള്ള അത്യാർത്തി അവരെ സമൂഹത്തിന്റെ ശത്രുക്കളാക്കി മാറ്റിയിട്ടുണ്ട്. ഇത്തരക്കാരുടെ ചില ദുഷ്ചെയ്തികൾ ലോകത്തിലെ ഏറ്റവും മാന്യമായൊരു തൊഴിലിന്രെ വിശുദ്ധിയെ കളങ്കപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സാധരണക്കാരുടെ വിദ്യാലയങ്ങളിൽ പഠിച്ച്, താൻ കടന്നുപോന്ന വഴികൾ മറക്കാതെ, തന്റെ അദ്ധ്യാപകരെ ആദരവോടെ കാണുന്ന, കവിഹൃദയമുള്ള ഡോക്ടറിൽ ഞാൻ കാണുന്നത് സമൂഹത്തിന് ഒരുപാട് നന്മകൾ ചെയ്യാൻ തയ്യാറായ ഒരു മനുഷ്യസ്നേഹിയെയാണ്.......

    താങ്കളുടെ തൊഴിലിൽ എല്ലാ നന്മകളും നേരുന്നു...

    ReplyDelete
  27. നന്നായിട്ടുണ്ട്.

    ReplyDelete
  28. ഗുരുസ്മരണ വളരെ നന്നായി.

    ReplyDelete
  29. കോളേജ്‌ തലത്തിലെ അധ്യാപകരുമായി മാനസികമായ അടുപ്പം പൊതുവേ എല്ലാവര്‍ക്കുംകുറവായിരിക്കും. എന്നാല്‍ സ്കൂളിലെ അധ്യാപകരെ വര്‍ഷങ്ങള്‍ക്ക് ശേഷവും സ്നേഹത്തോടെയും നന്ദിയോടെയുമാണ് പലരും സ്മരിക്കുക. എന്നെ സീരിയസ്സായ വായനയിലേയ്ക്ക് കൈപിടിച്ച് നടത്തിയത് ആറാംക്ലാസിലെ ക്ലാസ്‌ ടീച്ചര്‍ ആയിരുന്നു, ഇംഗ്ലീഷ്‌ മലയാളം ഭാഷകളോട് എന്നില്‍ താല്പര്യം വളര്‍ത്തിയതും.

    ReplyDelete
  30. ചില അധ്യാപകര്‍ അങ്ങിനെയാണ്. ഗുരുവാണോ അമ്മയാണോ എന്ന് തിരിച്ചറിയാനാവാതെ നമ്മള്‍ നിന്നുപോകും ആ സ്നേഹത്തിന് നേരെ .
    ഒരു കലാലയ വര്‍ഷം കഴിഞ്ഞാലും കാലങ്ങള്‍ പിന്നിട്ടാലും ഒരു ചിരിയായോ ഓര്‍മ്മയയോ ലാളനമായോ അവര്‍ തെളിഞ്ഞു നില്‍ക്കുകയും ചെയ്യും മനസ്സില്‍ . ഗുരുദക്ഷിണ പോലെ ഒരു കുറിപ്പ്. നന്നായി

    ReplyDelete
  31. വളരെ മനോഹരമായ ഒരു കുറിപ്പായി. വായിക്കുമ്പോള്‍ കുട്ടിക്കാലത്ത് പഠിപ്പിച്ച ഒത്തിരി അധ്യാപകരെ ഓര്‍ത്തുപോയി. സത്യമാണ്, കുട്ടികളുടെ മനസിനെ രൂപപ്പെടുത്തി എടുക്കുന്നത്തില്‍ അധ്യാപകരുടെ പങ്കു പ്രധാനം. അവരുടെ കയ്യില്‍ നിന്നും വഴുതിപ്പോയവര്‍ പോയത് തന്നെ!

    മാതാ, പിതാ, ഗുരു, ദൈവം : ഇതില്‍ മാതാവും പിതാവും ജന്മം കൊട്ണ്ട് ലഭിക്കുമ്പോള്‍ ഗുരുവിനെ പുണ്യം കൊണ്ടും കര്‍മം കൊണ്ടും ലഭിക്കുന്നു. അതുവഴി ദൈവത്തിലും എത്തിച്ചേരുന്നു.

    നല്ലൊരു ലേഖനം! വീണ്ടും കാണാം :-)

    ReplyDelete
  32. നല്ലൊരു ലേഖനം...................

    ReplyDelete
  33. മാതാ പിതാ ഗുരു ദൈവം

    ReplyDelete
  34. സംശയമൊന്നും വേണ്ട, ശിൽപി തന്നെ കേമൻ... നമ്മൾ കല്ലുകൾ.... ഓർമ്മകൾ വരഞ്ഞിട്ട കല്ലുകൾ!

    ReplyDelete
  35. കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ വായിച്ചിരുന്നു , ഓരോ ഗുരുക്കന്മാരും ഉസ്താടുമാരും കണ്മുന്നില്‍ തെളിഞ്ഞു വന്നു നല്ല വായനയും ഓര്‍മ്മപ്പെടുത്തലും സമ്മാനിച്ചു

    ReplyDelete
  36. എല്ലാ നല്ല വായനക്കാര്‍ക്കും വെള്ളനാടന്‍ ഡയറിയുടെ ഹൃദയം നിറഞ്ഞ നന്ദി...

    ReplyDelete
  37. സ്മരണകള്‍ നല്ലതു തന്നെ. എഴുത്ത് നന്നായിട്ടുണ്ട് വെള്ളനാടാ..

    ReplyDelete
  38. സ്മരണകളില്‍ ഒരു കൂട്ടം നല്ല അധ്യാപകര്‍ കടന്നു വന്നു ...
    ആശംസകള്‍

    ReplyDelete
  39. This comment has been removed by the author.

    ReplyDelete
  40. മനോജ്‌ , നന്നായി എഴുതുന്നുണ്ട്‌ . ഗുരുസ്മരണയിലെ ഓരോ വരികളും ഹൃദയസ്പർശിയായിരുന്നു . അധ്യാപകരായ മാതാപിതാക്കളെയും, എന്റെ ഗുരുക്കന്മാരെയും സ്മരിക്കുന്നതിനു അവസരം ഒരുക്കിയതോടൊപ്പം ഒരു അധ്യാപിക ആയതിൽ ഞാൻ അഭിമാനിക്കുകയും ചെയുന്നു .

    ReplyDelete
  41. Nimisha neram njanum orthupoyi school kalaghattam...Gurudakhina thanne samsayamilla...abhinandanangal

    ReplyDelete
  42. നന്മനിറഞ്ഞ,പ്രകാശംനിറഞ്ഞ ലക്ഷ്യത്തിലേക്ക് കാലിടറാതെ നടന്നുകയറാന്‍ ഗുരുക്കന്മാരുടെ ഉപദേശങ്ങള്‍ ജീവിതാന്ത്യംവരെ അണയാത്ത ദീപമായി
    വെളിച്ചം വിതറുന്നു.....
    ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന നല്ലൊരു ലേഖനം.
    ആശംസകള്‍

    ReplyDelete
  43. school life nde othiri orma thannuuuu.......very nice....u lucky..thanks lot ..cheriya ahangaaram undaayirunnu yennu paranjillee athu correct aaaa..yennaaal ippol daivathinte puthran.....nice thought and nice memories......I will pray for u for the better luck...

    ReplyDelete
  44. പറയാന്‍ ഉള്ളത് മുഴുവന്‍ മുകളില്‍ പലരും പറഞ്ഞു കഴിഞ്ഞു. ദീപ്തമായ ഈ സ്മരണ എന്നെ നയിക്കുന്നത് വ്യത്യസ്തമായ നിരവധി ഓര്‍മ്മകളിലേക്കാണ്.

    വളരെ നന്നായിക്കുറിച്ച ഈ ഓര്‍മ്മക്കുറിപ്പിലെ അവസാനത്തെ പാരഗ്രാഫുകള്‍ ഏറെ ഇഷ്ട്ടമായി

    ReplyDelete
  45. oru thiri nalam ullil sookshikkunnundallo athu nannyi theliyatte

    ReplyDelete
  46. നന്നായിരിക്കുന്നു.

    ReplyDelete
  47. നന്നായിട്ടുണ്ട്....വീണ്ടും സ്കൂൾ ഓർമകളിലേക്ക് ഒരു എത്തിനോട്ടം....

    ReplyDelete